ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്കായി അഷ്ടമുടിക്കായലിന്റെ കാഞ്ഞിരകോട് തീരത്തോട് ചേർന്ന് 13.86 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പെരിനാട് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നു.നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പഴയ ദേശിംഗനാടിന്റെ ഭാഗമായ, ആധുനിക കൊല്ലത്തിന്റെ ചരിത്രവുമായി പെരിനാടിന്റെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നു. ഗതകാലസ്മര ണകളുണർത്തുന്ന രാജവാഴ്ചയുടെയും ജന്മിത്വത്തിന്റെയും പ്രതീകങ്ങളെന്നോണം കളരിയും ചുമടുതാങ്ങിയും മന്ത്രിമന്ദിരങ്ങളുടെ അവശേഷിപ്പുകളും നഷ്ടസ്മൃതികളുടെ അവശിഷ്ടങ്ങളായി അങ്ങിങ്ങായി കണ്ടുവരുന്നു.വേണാടിന്റെ ഭാഗമായിരുന്ന നാട്, പഴശ്ശിരാജയുടെ പടയോട്ടത്തിന് ശേഷം തിരുവി താംകൂറായി രൂപം കൊണ്ടു. തൃക്കടവൂർ, പനയം, തൃക്കരുവ, പെരിനാട്, കുണ്ടറ എന്നീ ഇന്ന ത്തെ പ്രദേശങ്ങളുൾപ്പെടുന്ന തിരുവിതാംകൂറിലെ പെരിയ മുറിയായിരുന്ന 'പെരിയനാട് കാ ലക്രമേണ ലോപിച്ച് പെരിനാടായി മാറി.തീണ്ടലിന്റെയും തൊടീലിന്റെയും പേരിൽ അവർണ്ണ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അവ കാശമുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളായി അടിമകളായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് 1915 തുലാം 8 പെരിനാട് കുഴിയം പാലവിള പുരയിടത്തിൽ സ്ത്രീകളും പുരുഷന്മാരുമായി ആയിരകണക്കിന് അവർണർ ഒത്തുകൂടി. ഇതിനെ അലങ്കോലപ്പെടുത്താൻ നല്ലേരി കൂരിനായരുടെ നേതൃത്വത്തിൽ, സാധുജനപരിപാലന സംഘം പ്രവർത്തകനായ ഗോപാലദാസന്റെ അടുക്കലേ ക്കോടിയെത്തി. സംഘർഷം നിറഞ്ഞ അന്തരീക്ഷം. ആളുകൾ പലദിക്കിലേക്കും ചിതറിയോടി. സംഘട്ടനം ആഴ്ചകളോളം നീണ്ടുനിന്ന സംഘർഷം, തീവെയ്പ്, നാട് വിട്ട് ഓടിപ്പോയവർ നിരവ ധിയാണ്.ആഴ്ചകൾ കഴിഞ്ഞ് കൊല്ലം പീരങ്കി മൈതാനിയിൽ മഹാത്മാ അയ്യങ്കാളിയും ആദ രണീയനായ ശ്രീ. ചങ്ങനാശ്ശേരി പരമേശ്വരപിള്ളയുടെയും നേതൃത്വത്തിൽ മദ്ധ്യസ്ഥ സമ്മേളന ത്തിൽ ഒടുവിൽ അടിമത്തത്തിന്റെ അടയാളമായ കണ്ഠാഭരണം മാറുമറച്ചിരുന്ന 'കല്ലയും മാലയും' ഉപേക്ഷിക്കുവാനും മേൽമുണ്ട് ധരിക്കുവാനുള്ള അവസരവും കൈവന്നു. സമരം ചരിത്രത്തിന്റെ ഭാഗമായി മാറി.അരനൂറ്റാണ്ടു മുമ്പുവരെ ഭൂ ഭാഗങ്ങൾ ഏതാനും ജന്മിമാരുടെ വകയായിരുന്നു. ഭൂപരി ഷ്കരണം കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ തകർച്ച, അണു കുടുംബ വ്യവസ്ഥിതി ഭൂമി കർഷ കരുടെയും സാധാരണക്കാരുടേയും കൈയിലേക്കെത്തിച്ചേർന്നു.ഈ പ്രദേശം തെക്കൻ ഇടനാട് കാർഷികമേഖലയിൽ ഉൾപ്പെടുന്നു. ഭൂമിശാസ്ത്രപരമായി താഴ്ന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്നതാണ്. നമ്മുടെ പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശം താരതമ്യേന ഉയർന്നിട്ടാണ്. മനോഹരമായ ഭൂപ്രകൃതിയുള്ള നാട് അഷ്ടമുടി കായലിലേക്ക് ഇറങ്ങി നിൽക്കുന്നതായി തോന്നുന്നു.1953 ആഗസ്റ്റിലാണ് ആദ്യ പഞ്ചായത്ത് സമിതി നിലവിൽ വരുന്നത്. ദ്വയാംഗ മണ്ഡലമായ ഇടവട്ടം ഉൾപ്പടെ 10 വാർഡുകളാണ് അക്കാലത്ത് ഉണ്ടായിരുന്നത്. വാടകക്കെട്ടിടത്തിൽ നിന്നും വില്ലേജ് ജംഗ്ഷനിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി.1963 ൽ രണ്ടാമത്തെ ഭരണസമി തിയും 1976 ൽ സ്പെഷ്യൽ ഗ്രേഡ് പദവിയും ലഭിച്ചു. 1979 ൽ മൂന്നാമത്തെയും 1984 മുതൽ 1989 വരെ താലൂക്ക് പഞ്ചായത്താഫീസർ ഭരണസാരഥ്യം വഹിക്കുന്ന സാഹചര്യം പഞ്ചായ ത്തിന്റെ ഭരണചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. കേരള പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് 1995ൽ 15 അംഗഭരണസമിതിയും 2000 ൽ പഞ്ചായത്ത് വിഭജിച്ച് പനയം, പെരിനാട് ഗ്രാമപ ഞ്ചായത്തുകളും നിലവിൽ വന്നു. 2021-2025 അറാം ഭരണസമിതി നിലവിൽ കാലാവധി പൂർത്തിയാക്കി.