ഗ്രാമ വികസന ഓഫീസ്

ഗ്രാമപഞ്ചായത്തിലെ ഭരണ സംവിധാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഗ്രാമസേവകൻ. പഞ്ചായത്തിന്റെ വിവിധ വികസന പദ്ധതികൾ, ക്ഷേമപദ്ധതികൾ, ജനസേവന പ്രവർത്തനങ്ങൾ എന്നിവ ജനങ്ങളിലെത്തിക്കുന്നതിൽ ഗ്രാമസേവകന്റെ ഓഫീസിന് വലിയ പങ്കുണ്ട്. സർക്കാർ പദ്ധതികളുടെ അപേക്ഷകൾ സ്വീകരിക്കൽ, ഗുണഭോക്തൃ പട്ടിക തയ്യാറാക്കൽ, പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങളും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങൾ ഈ ഓഫീസിലൂടെ നടത്തപ്പെടുന്നു. കൂടാതെ ഗ്രാമസഭകൾ സംഘടിപ്പിക്കൽ, വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കൽ, ജനങ്ങളുടെ പരാതികൾ പരിഗണിക്കൽ എന്നിവയും ഗ്രാമസേവകന്റെ ചുമതലയിലാണ്. പഞ്ചായത്തും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഒരു പ്രധാന സേവന കേന്ദ്രമായാണ് ഗ്രാമസേവകന്റെ ഓഫീസ് പ്രവർത്തിക്കുന്നത്

     
വില്ലേജ് എക്സ്റ്റൻഷൻ 
ഓഫീസർ-1 
നിഷ അജിൽ
 
 
 
 
 
 
വില്ലേജ് എക്സ്റ്റൻഷൻ 
ഓഫീസർ-1  
ദീപ്തി