ഫാമിലി ഹെൽത്ത് സെന്റർ
പെരിനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് സെന്റർ ഗ്രാമവാസികൾക്ക് സമഗ്രവും ഗുണമേൻമയുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്ന പ്രധാന ആരോഗ്യ സ്ഥാപനമാണ്. പ്രാഥമിക ചികിത്സ, മാതൃ-ശിശു സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്പുകൾ, ജീവിതശൈലി രോഗ നിർണയം, വയോജനാരോഗ്യ പരിപാലനം, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ജനങ്ങൾക്ക് സൗഹൃദപരമായ സമീപനത്തോടെയും ആധുനിക സൗകര്യങ്ങളോടെയും പ്രവർത്തിക്കുന്ന ഈ ആരോഗ്യ കേന്ദ്രം പഞ്ചായത്തിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ആരോഗ്യപരമായ സുരക്ഷയും സാമൂഹിക ക്ഷേമവും ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ ആരോഗ്യ പദ്ധതികളും സേവനങ്ങളും ഫലപ്രദമായി നടപ്പിലാക്കി വരുന്നു.
![]() | ഡോ.ട്രീസ ലീനമെഡിക്കൽ ഓഫീസർപെൻ:Mob :9447408462 | ||
