ആയൂർവേദ ഹോസ്പിറ്റൽ
![]() | ഡോ.സൗമ്യ.ജി.എ
|
പെരിനാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുർവേദ ഡിസ്പെൻസറയിൽ സമഗ്രമായ ആയുർവേദ ചികിത്സയ്ക്ക് പുറമേ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള വിവിധ സേവനങ്ങൾ ആണ് പൊതുജനങ്ങൾക്ക് നൽകി വരുന്നത് .സൗജന്യമായി രോഗി പരിശോധന, രോഗ ചികിത്സ , ജീവിതശൈലി ക്രമീകരണംഉൾപ്പെടെയുള്ള കൗൺസിലിംഗ്, തെറാപ്യൂട്ടിക്ക് യോഗ എന്നിവ ലഭ്യമാണ്.
![]() | ![]() |
2022- 23 സാമ്പത്തിക വർഷത്തിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വേണ്ടി ഒരുകോടി 98 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു .കിടത്തി ചികിത്സ, പഞ്ചകർമ്മ ,ഫിസിയോതെറാപ്പി ഇവ മുൻകൂട്ടി കൊണ്ടുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.2023-24 ല്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്ല്നെസ്സ് സെന്റെര്ആയി ഉയർത്തി. അതിന്റെ അടിസ്ഥാനത്തിൽ 5 ലക്ഷം രൂപ പുതിയ യോഗഹാൾ നിർമ്മിക്കാനായി ലഭിച്ചു. ഇതിനു പുറമേ ലഭ്യമായ യോഗ ഇൻസ്ട്രക്ടറുടെ സേവനം വഴി സൗജന്യമായി യോഗ പരിശീലനം സ്ഥാപനത്തിൽ ലഭ്യമാണ് കൂടാതെ ഔട്ട് റീച് ആക്ടിവിറ്റി ഭാഗമായി 10 യോഗാക്ലബ്ബുകൾ വിവിധ വാർഡുകളിലും സ്ചൂളുകളിലും പ്രവർത്തിച്ചുവരുന്നു.



