ആയൂർവേദ ഹോസ്പിറ്റൽ

   

ഡോ.സൗമ്യ.ജി.എ
മെഡീക്കൽ ഓഫീസർ
PEN: 491731
Mob:9895514318

 

 

പെരിനാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുർവേദ ഡിസ്പെൻസറയിൽ  സമഗ്രമായ ആയുർവേദ ചികിത്സയ്ക്ക് പുറമേ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള വിവിധ സേവനങ്ങൾ ആണ് പൊതുജനങ്ങൾക്ക് നൽകി വരുന്നത് .സൗജന്യമായി രോഗി പരിശോധന, രോഗ ചികിത്സ , ജീവിതശൈലി ക്രമീകരണംഉൾപ്പെടെയുള്ള കൗൺസിലിംഗ്, തെറാപ്യൂട്ടിക്ക് യോഗ എന്നിവ ലഭ്യമാണ്.

 

 

2022- 23 സാമ്പത്തിക വർഷത്തിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വേണ്ടി ഒരുകോടി 98 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു .കിടത്തി ചികിത്സ, പഞ്ചകർമ്മ ,ഫിസിയോതെറാപ്പി ഇവ മുൻകൂട്ടി കൊണ്ടുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.2023-24 ല്‍ ആയുഷ് ഹെല്‍ത്ത്‌ ആന്‍ഡ്‌ വെല്‍ല്‍നെസ്സ് സെന്‍റെര്‍ആയി ഉയർത്തി. അതിന്റെ അടിസ്ഥാനത്തിൽ 5 ലക്ഷം രൂപ പുതിയ യോഗഹാൾ നിർമ്മിക്കാനായി ലഭിച്ചു. ഇതിനു പുറമേ ലഭ്യമായ യോഗ ഇൻസ്ട്രക്ടറുടെ സേവനം വഴി സൗജന്യമായി യോഗ പരിശീലനം സ്ഥാപനത്തിൽ ലഭ്യമാണ് കൂടാതെ ഔട്ട് റീച് ആക്ടിവിറ്റി ഭാഗമായി 10 യോഗാക്ലബ്ബുകൾ വിവിധ വാർഡുകളിലും സ്ചൂളുകളിലും പ്രവർത്തിച്ചുവരുന്നു.

 

NABH അംഗീകാരം
മേൽപ്പറഞ്ഞവയുടെയുടെ അടിസ്ഥാനത്തിൽ 2024 -25  ല്‍സ്ഥാപനത്തിന് NABHഅംഗീകാരംലഭ്യമായി 36000  രൂപഫണ്ടായി ലഭിച്ചു .രോഗി സംരക്ഷണം രോഗി സുരക്ഷ ഇവയാണ് NABH ന്‍റെ മുഖമുദ്ര. രോഗി സുരക്ഷയ്ക്കായി ബയോമെഡിക്കൽ വേസ്റ്റ് നിർമാർജനം ഇമേജുമായി ബന്ധപ്പെടുത്തി നടത്തിവരുന്നു.
സ്ഥാപനത്തിൽ ലഭ്യമാകുന്ന വിവിധ പദ്ധതികൾ
1.ആയുർകർമ്മ പ്രോജക്ട്
2.ആയുർ പാലിയം 
3.ദൃഷ്ടി പ്രോജക്ട് 
4.പ്രസവാനന്തര പരിചരണം
5.ജീവിതശൈലി രോഗ ക്ലിനിക്ക്