പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

വി.മനോജ്

പ്രസിഡൻ്റ്

നൗഫിയ ഷിഹാസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി.പ്രാസന്നകുമാർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധാ ശ്രീകുമാർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീജിത്ത് കെ.എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജി.ജ്യോതിഷ് കുമാർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

   പെരിനാട് ഗ്രാമപഞ്ചായത്ത് 24.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കൊല്ലം ജില്ലയിലെ ഒരു പ്രധാന ഗ്രാമപഞ്ചായത്താണ്. കൊല്ലം താലൂക്കിലും ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെയും പരിധിയിലുമാണ് ഇത് ഉൾപ്പെടുന്നത്. കുണ്ടറ നിയമസഭ മണ്ഡലത്തിന്റെയും കൊല്ലം ലോക്സഭ മണ്ഡലത്തിന്റെയും ഭാഗമായ പഞ്ചായത്തിൽ നാന്തിരിക്കൽ, കേരളപുരം, പെരിനാട്,വെള്ളിമൺ എന്നീ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെടുന്നു.    പഞ്ചായത്തിൽ 21 വാർഡുകളുണ്ട്. ഒരു ജില്ലാ പഞ്ചായത്ത് മെമ്പറും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും പഞ്ചായത്തെ പ്രതിനിധീകരിക്കുന്നു.   പഞ്ചായത്തിന്റെ വടക്കുഭാഗത്ത് അഷ്ടമുടിക്കായലും, തെക്കുഭാഗത്ത് കുണ്ടറ ഗ്രാമപഞ്ചായത്തും, കിഴക്കുഭാഗത്ത് കൊല്ലം–തിരുമംഗലം ദേശീയപാതയും, പടിഞ്ഞാറുഭാഗത്ത് പനയംഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നു. ഗ്രാമപഞ്ചായത്തിന്റെ പേര്     :പെരിനാട്  ഗ്രാമപഞ്ചായത്ത്വിസ്തീര്‍ണ്ണം: 24.92 ച.കി.മീതാലൂക്ക്: കൊല്ലംബ്ലോക്ക് പഞ്ചായത്ത്: ചിറ്റുമല ബ്ലോക്ക്ജില്ല: കൊല്ലംഅസംബ്ലിമണ്ഡലം: കുണ്ടറപാര്‍ലമെന്‍റ്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്കായി അഷ്ടമുടിക്കായലിന്റെ കാഞ്ഞിരകോട് തീരത്തോട് ചേർന്ന് 13.86 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പെരിനാട് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നു.നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പഴയ ദേശിംഗനാടിന്റെ ഭാഗമായ, ആധുനിക കൊല്ലത്തിന്റെ ചരിത്രവുമായി പെരിനാടിന്റെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നു. ഗതകാലസ്മര ണകളുണർത്തുന്ന രാജവാഴ്ചയുടെയും ജന്മിത്വത്തിന്റെയും പ്രതീകങ്ങളെന്നോണം കളരിയും ചുമടുതാങ്ങിയും മന്ത്രിമന്ദിരങ്ങളുടെ അവശേഷിപ്പുകളും നഷ്ടസ്മൃതികളുടെ അവശിഷ്ടങ്ങളായി അങ്ങിങ്ങായി കണ്ടുവരുന്നു.

കൂടുതൽ വായിക്കുക