ഒറ്റ നോട്ടത്തില്‍
പെരിനാട് ഗ്രാമപഞ്ചായത്ത് 24.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കൊല്ലം ജില്ലയിലെ ഒരു പ്രധാന ഗ്രാമപഞ്ചായത്താണ്. കൊല്ലം താലൂക്കിലും ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെയും പരിധിയിലുമാണ് ഇത് ഉൾപ്പെടുന്നത്. കുണ്ടറ നിയമസഭ മണ്ഡലത്തിന്റെയും കൊല്ലം ലോക്സഭ മണ്ഡലത്തിന്റെയും ഭാഗമായ പഞ്ചായത്തിൽ നാന്തിരിക്കൽ, കേരളപുരം, പെരിനാട്,വെള്ളിമൺ എന്നീ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെടുന്നു.
പഞ്ചായത്തിൽ 21 വാർഡുകളുണ്ട്. ഒരു ജില്ലാ പഞ്ചായത്ത് മെമ്പറും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും പഞ്ചായത്തെ പ്രതിനിധീകരിക്കുന്നു.
പഞ്ചായത്തിന്റെ വടക്കുഭാഗത്ത് അഷ്ടമുടിക്കായലും, തെക്കുഭാഗത്ത് കുണ്ടറ ഗ്രാമപഞ്ചായത്തും, കിഴക്കുഭാഗത്ത് കൊല്ലം–തിരുമംഗലം ദേശീയപാതയും, പടിഞ്ഞാറുഭാഗത്ത് പനയംഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നു.
ഗ്രാമപഞ്ചായത്തിന്റെ പേര് | : | പെരിനാട് ഗ്രാമപഞ്ചായത്ത് |
വിസ്തീര്‍ണ്ണം | : | 24.92 ച.കി.മീ |
താലൂക്ക് | : | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | : | ചിറ്റുമല ബ്ലോക്ക് |
ജില്ല | : | കൊല്ലം |
അസംബ്ലിമണ്ഡലം | : | കുണ്ടറ |
പാര്‍ലമെന്‍റ് മണ്ഡലം | : | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ | : | നാന്തിരിക്കൽ, കേരളപുരം,പെരിനാട് |
ജില്ലാപഞ്ചായത്ത് ഡിവിഷൻ | : | പെരിനാട് |
ജില്ലാ പഞ്ചായത്ത് മെമ്പർ | : | 1 |
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാർ | : | 3 |
വാർഡുകളുടെഎണ്ണം | : | 21 |
അതിരുകൾ | വടക്ക് | അഷ്ടമുടിക്കായൽ |
| തെക്ക് | കുണ്ടറ ഗ്രാമപഞ്ചായത്ത് | |
| കിഴക്ക് | കൊല്ലം തിരുമംഗലം ദേശീയപാത | |
| പടിഞ്ഞാറ് | പനയം ഗ്രാമപഞ്ചായത്ത് |