എഞ്ചിനീയറിംഗ് വിങ്ങ്
പഞ്ചായത്തിലെ LSGD എഞ്ചിനീയറുടെ ഓഫീസ് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളുടെ സാങ്കേതിക നിയന്ത്രണവും മേൽനോട്ടവും നിർവഹിക്കുന്ന പ്രധാന വിഭാഗമാണ്. റോഡുകൾ, കെട്ടിടങ്ങൾ, കുടിവെള്ള പദ്ധതികൾ, ഡ്രൈനേജ് സംവിധാനം, പൊതുമരാമത്ത് പ്രവർത്തനങ്ങൾ തുടങ്ങിയ വികസന പദ്ധതികളുടെ രൂപകൽപ്പന, എസ്റ്റിമേറ്റ് തയ്യാറാക്കൽ, സാങ്കേതിക അനുമതി നൽകൽ, നിർമാണ പ്രവർത്തനങ്ങളുടെ ഗുണനിലവാര പരിശോധന എന്നിവ ഈ ഓഫീസിന്റെ പ്രധാന ചുമതലകളാണ്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും പൊതുജനങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും LSGD എഞ്ചിനീയറുടെ ഓഫീസ് നിർണായക പങ്ക് വഹിക്കുന്നു.
![]() | |||||||||||
അസ്സി.ഞ്ചിനീയർ | |||||||||||
![]() | ![]() | ||||||||||
ഓവർസീയർ | ഓവർസീയർ |


