ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്കായി അഷ്ടമുടിക്കായലിന്റെ കാഞ്ഞിരകോട് തീരത്തോട് ചേർന്ന് 13.86 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പെരിനാട് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നു.നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പഴയ ദേശിംഗനാടിന്റെ ഭാഗമായ, ആധുനിക കൊല്ലത്തിന്റെ ചരിത്രവുമായി പെരിനാടിന്റെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നു. ഗതകാലസ്മര ണകളുണർത്തുന്ന രാജവാഴ്ചയുടെയും ജന്മിത്വത്തിന്റെയും പ്രതീകങ്ങളെന്നോണം കളരിയും ചുമടുതാങ്ങിയും മന്ത്രിമന്ദിരങ്ങളുടെ അവശേഷിപ്പുകളും നഷ്ടസ്മൃതികളുടെ അവശിഷ്ടങ്ങളായി അങ്ങിങ്ങായി കണ്ടുവരുന്നു.
കൂടുതൽ വായിക്കുക